ഇറാഖ്: സ്‌ഫോടനങ്ങളില്‍ 46 പേര്‍ മരിച്ചു

ബഗ്ദാദ്: ഇറാഖില്‍ വ്യത്യസ്തയിടങ്ങളിലായി നടന്ന കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 46 പേര്‍ മരിച്ചു. തെക്കന്‍ ഇറാഖിലെ അല്‍സമാവ പട്ടണത്തിലുണ്ടായ സ്‌ഫോടനങ്ങളിലാണു 33 പേര്‍ മരിച്ചത്. ഇവിടെ അമ്പതോളം പേര്‍ക്കു പരിക്കേറ്റു. സമാവയിലെ പ്രവിശ്യാ കൗണ്‍സിലിന് സമീപവും ബസ് സ്‌റ്റേഷന് സമീപവുമാണ് അഞ്ച് മിനിറ്റ് ഇടവേളയില്‍ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. അതിനിടെ, തെക്കുപടിഞ്ഞാറന്‍ നഗരമായ സെയ്ദിയാ നഗരത്തില്‍ ശിയാ തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു.
Next Story

RELATED STORIES

Share it