ഇറാഖ്: ഐഎസില്‍ നിന്ന് തെല്‍സ്‌കുഫ് നഗരം പിടിച്ചെടുത്തു

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ ക്രൈസ്തവഭൂരിപക്ഷമുള്ള തെല്‍സ്‌കുഫ് നഗരം കുര്‍ദിഷ് പെഷ്‌മെര്‍ഗ സൈന്യം ഐഎസില്‍ നിന്നു തിരിച്ചുപിടിച്ചു. മൗസിലില്‍ നിന്നു 30 കിലോമീറ്റര്‍ മാറിയാണ് നഗരം സ്ഥിതി ചെയ്യുന്നത്. സംഘര്‍ഷത്തില്‍ 40 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കുര്‍ദിഷ് സൈനിക ഓഫിസര്‍ ഷിര്‍സാദ് സഖോലി അനദൊലു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ക്രിസ്ത്യന്‍ സൈന്യത്തിന്റെയും യുഎസ് സഖ്യസേനയുടെയും പിന്തുണയുള്ള സൈനിക വിഭാഗമാണ് പെഷ്‌മെര്‍ഗ.
Next Story

RELATED STORIES

Share it