ഇറാഖി സൈന്യം റുത്ബ തിരിച്ചുപിടിച്ചു

ബഗ്ദാദ്: ഇറാഖിലെ വിദൂരനഗരമായ റുത്ബ സര്‍ക്കാര്‍ സൈന്യം ഐഎസില്‍നിന്നു തിരിച്ചുപിടിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അറിയിച്ചു. ഗോത്ര സമാന്തരസൈന്യത്തിന്റെയും യുഎസ് സഖ്യസേനയുടെയും പിന്തുണയോടെയാണ് ദൗത്യം വിജയിപ്പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കീഴടക്കിയ റുത്ബയില്‍ ഇറാഖി സൈന്യം കൊടി നാട്ടി. ഇറാഖിലെ വടക്കന്‍ മേഖലകളിലും കിഴക്കന്‍ മേഖലകളിലും ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതിനായി ഐഎസ് പ്രധാനമായും ഉപയോഗപ്പെടുത്തിയത് റുത്ബയാണ്.
ജോര്‍ദാനിലേക്കുള്ള പ്രധാന സഞ്ചാരപാത കൂടിയായ മേഖല രണ്ടു വര്‍ഷം മുമ്പാണ് ഐഎസ് പിടിച്ചെടുത്തത്. സിറിയയില്‍നിന്ന് ഇറാഖിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലേക്ക് ആയുധങ്ങളും മറ്റും കടത്താന്‍ ഐഎസ് ഉപയോഗിക്കുന്ന വഴികൂടിയാണിത്.
അന്‍ബാര്‍ പ്രവിശ്യയില്‍ സൈന്യത്തിന്റെ ശക്തമായൊരു മുന്നേറ്റമാണിത്. പ്രവിശ്യാ തലസ്ഥാനമായ റമാദി ഫെബ്രുവരിയോടെ സര്‍ക്കാര്‍ സൈന്യം മോചിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it