ഇറാഖില്‍ സ്‌ഫോടന പരമ്പര; ബഗ്ദാദില്‍ 86 മരണം

ബഗ്ദാദ്: ഇറാഖില്‍ ഇന്നലെ മൂന്നു തവണയായുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 84 പേര്‍ മരിച്ചു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ മാര്‍ക്കറ്റിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 64 പേരാണ് മരിച്ചത്. ബഗ്ദാദില്‍ അടുത്തിടെയുണ്ടാവുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. ശിയാ മുസ്‌ലിം നഗരമായ സദര്‍ സിറ്റിയില്‍ രാവിലെയായിരുന്നു സ്‌ഫോടനം. 87 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ശിയാ ഭടന്‍മാരെയാണ് തങ്ങള്‍ ലക്ഷ്യം വച്ചതെന്ന് ഐഎസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. വടക്കന്‍ ഇറാഖിലും പടിഞ്ഞാറന്‍ ഇറാഖിലുമുള്ള സുന്നി മുസ്‌ലിം വിഭാഗവും ശിയാക്കളെ വ്യാപകമായി ലക്ഷ്യം വയ്ക്കാറുണ്ട്.
മരിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഇറാഖി പോലിസ് അറിയിച്ചു. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണ്. സ്‌ഫോടനത്തില്‍ കെട്ടിടങ്ങളും സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. പഴവും പച്ചക്കറികളും കയറ്റിയ ട്രക്കിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നത്. ബഗ്ദാദിന്റെ പ്രാന്തപ്രദേശങ്ങളില്‍ പിന്നീടുണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ 22 പേര്‍ മരിച്ചു.
ഐഎസ് 2014ല്‍ കൈക്കലാക്കിയ ഏതാനും പ്രദേശങ്ങള്‍ യുഎസ് സഖ്യസേനയുടെയും ശിയാ സമാന്തരസൈന്യത്തിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം ഏതാനും മാസങ്ങളായി തിരിച്ചുപിടിച്ചു വരുകയാണ്.
Next Story

RELATED STORIES

Share it