Flash News

ഇറാഖില്‍ സൈനിക താവളത്തിന് നേരെ ഐഎസ് ആക്രമണം

ഇറാഖില്‍ സൈനിക താവളത്തിന് നേരെ ഐഎസ് ആക്രമണം
X
gettyimages-503087706

ബാഗ്ദാദ്: ഇറാഖ് സൈന്യം തിരിച്ചുപിടിച്ച റമാദിയില്‍ ഐഎസ് ആക്രമണം.റമാദിയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണം.  ഇന്നലെ അര്‍ദ്ധരാത്രിയാണ് ആക്രമണം. അരയില്‍ ബോംബ് ബ ബെല്‍റ്റ് ഘടിപ്പിച്ച ചാവേര്‍ സൈനിക താവളത്തില്‍ എത്തുകയായിരുന്നു. ഇവിടെ വച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആളപായമില്ല. ഒരാഴ്ച മുമ്പാണ് ഇറാഖി സൈന്യം റമാദി തിരിച്ചുപിടിച്ചത്.
അതിനിടെ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ ഐഎസ്സിന്റെ ഒളിത്താവളങ്ങളില്‍ ഇറാഖ് സൈന്യം ആക്രമണം നടത്തി.
കഴിഞ്ഞ മാസം മാത്രം ഇറാഖ്-ഐഎസ് ആക്രമണങ്ങളില്‍ നാട്ടുകരായ 560 പേരടക്കം 1,000 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it