Flash News

ഇറാഖില്‍ മൂന്ന് അമേരിക്കന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി

വാഷിങ്ടണ്‍ : ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ മൂന്ന് അമേരിക്കന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി. യു എസ് വിദേശകാര്യവകുപ്പ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചതാണിത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.  സൈനികവേഷധാരികളായ ചിലരാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന്് ഇറാഖിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപോര്‍ട്ടുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ക്കൊപ്പമുണ്ടായിരുന്ന ദ്വിഭാഷിയെയും തട്ടിക്കൊണ്ടുപോയതായാണ് റിപോര്‍ട്ട്. ഇറാഖി സേനയും ഇവര്‍ക്കായുള്ള തിരച്ചിലാരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it