Flash News

ഇറാഖില്‍ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കു ഇരച്ചു കയറി, ബഗ്ദാദില്‍ അടിയന്തരാവസ്ഥ

ഇറാഖില്‍ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കു ഇരച്ചു കയറി, ബഗ്ദാദില്‍ അടിയന്തരാവസ്ഥ
X
iraq-fl

ബഗ്ദാദ്: ഇറാഖില്‍ ശിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ അനുകൂലികളായ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കു ഇരച്ചു കയറി. ഇവര്‍ പാര്‍ലിമെന്റ് പിടിച്ചടക്കിയതായി റിപോര്‍ട്ടുകളുണ്ട്. ബഗ്ദാദില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്ത് രണ്ടാഴ്ചയോളമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ തുടര്‍ച്ചയായാണ് പ്രതിഷേധ പ്രകടനക്കാര്‍ പാര്‍ലിമെന്റിലേക്ക്് ഇരച്ചുകയറിയത്്. പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലെ കസേരകളും മറ്റും നശിപ്പിച്ചതായും പാര്‍ലമെന്റംഗങ്ങളെ മര്‍ധിച്ചതായും റിപോര്‍ട്ടുണ്ട്്.ബഗ്ദാദില്‍ പാര്‍ലെമന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ ഓഫിസും വിവിധ എംബസികളും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍സോണിലേക്ക് ആയിരക്കണക്കിനു വരുന്ന പ്രക്ഷോഭകര്‍ കഴിഞ്ഞദിവസം ഇരച്ചുകയറിരുന്നു.
സുരക്ഷാ സൈനികര്‍ ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനകത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്‌ക്കെതിരേ സദര്‍ വാര്‍ത്താസമ്മേളനം നടത്തിയ ശേഷം ഏതാനും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് പരിസരത്തെത്തിയത്. ഗ്രീന്‍ സോണിലെ വിവിധ ഓഫിസുകളിലേക്കും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയിരുന്നു.

[related]
Next Story

RELATED STORIES

Share it