ഇറാഖില്‍ ഐസിനെതിരേ വ്യോമാക്രമണം; 29 മരണം

ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസിനെതിരായ വ്യോമാക്രമണത്തില്‍ 29 മരണം. ആക്രമണത്തില്‍ ഐഎസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായി ഇറാഖി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഐഎസ് അല്‍-കര്‍സാനി വിഭാഗത്തിന്റെ നേതാവ് അബുസുലൈമാന്‍ അല്‍ ഷീഷാനി, യുഫ്രട്‌സ് സ്റ്റേറ്റ് താല്‍ക്കാലിക ഭരണസാരഥി സിയ സോബ അല്‍ ഹര്‍ദാനി, ഐഎസ് സന്ദേശവാഹകനും മുന്‍ ഇറാഖി മേജര്‍ ജനറലുമായ അബ അഹ്മദ് അല്‍ ജുനൂബി എന്നിവര്‍ കൊല്ലപ്പെട്ടതായും ഐഎസ് യുദ്ധമന്ത്രി അബു അനസ് അല്‍ സമറായ്ക്കു പരിക്കേറ്റതായും സൈന്യം അറിയിച്ചു.
Next Story

RELATED STORIES

Share it