ഇറാഖില്‍ ഐഎസിന്റെ കൂട്ടക്കുഴിമാടം കണ്ടെത്തി

ബഗ്ദാദ്: ഇറാഖിലെ ഫലൂജയില്‍ 400ഓളം പേരെ അടക്കം ചെയ്ത ഐഎസിന്റെ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി ഇറാഖി സൈന്യം അറിയിച്ചു. വടക്കന്‍ ഫലൂജയിലാണ് കുഴിമാടം കണ്ടെത്തിയതെന്ന് കേണല്‍ വാലിദ് അല്‍ ദുലെയ്മി അറിയിച്ചു.
അല്‍ സഖ്‌ലാവ്യയില്‍ സിവിലയന്മാരെയും സൈനികരെയും അടക്കം ചെയ്ത കുഴിമാടത്തില്‍ മിക്കവരും തലയില്‍ വെടിയേറ്റ നിലയിലാണ്.
2014നും 2015നും ഇടയില്‍ കൊലപ്പെടുത്തിയവരാണ് ഇവരെന്നു കരുതുന്നു. ഐഎസ് ആദ്യമായി പിടിച്ചടക്കിയ നഗരമാണ് ഫലൂജ.
Next Story

RELATED STORIES

Share it