ഇറാഖിലെ സ്‌ഫോടന പരമ്പര: മരണം 36 ആയി

ബഗ്ദാദ്: ഇറാഖില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ 36 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയിലെ ഷോപ്പിങ് മാളിലും കിഴക്കന്‍ പട്ടണമായ മുഖ്ദാദിയയിലെ കാസിനോവയിലുമാണ് ആക്രമണമുണ്ടായത്.
ഷോപ്പിങ് മാളിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 40ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ബഗ്ദാദിലെ അല്‍ ജവഹര്‍ ഷോപ്പിങ് മാളിലേക്ക് ഇരച്ചുകയറിയ ആയുധധാരികളാണ് ആക്രമണം നടത്തിയത്. രണ്ടു പേര്‍ സ്വയം പൊട്ടിത്തെറിച്ചു.
രണ്ടുപേരെ സുരക്ഷാസൈന്യം വധിച്ചു. ആക്രമണത്തിനു മുന്നോടിയായി പുറത്ത് കാര്‍ബോംബ് സ്‌ഫോടനവും നടത്തി. ഇതില്‍ രണ്ടു പോലിസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. മുഖ്ദാദിയയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തു. ഇവിടെ 20 പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇറാഖിനു നേരെയുളള ആക്രമണങ്ങള്‍ക്ക് ഐഎസ് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നു ഇറാഖ് ആഭ്യന്തരകാര്യ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാദ് മാന്‍ വ്യക്തമാക്കി. അദ്ദേഹം സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it