ഇറാഖിലെ തുര്‍ക്കി സൈനിക പിന്‍മാറ്റം തുടങ്ങി

അങ്കറ: ഇറാഖ് ഭരണകൂടത്തിന്റെ ആവശ്യം പരിഗണിച്ച് തങ്ങളുടെ സൈന്യം വടക്കന്‍ ഇറാഖിലെ താവളത്തില്‍നിന്നു പിന്‍വാങ്ങിത്തുടങ്ങിയതായി തുര്‍ക്കി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈന്യം വടക്കുഭാഗത്തേക്കു നീങ്ങുന്നതായാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, എങ്ങോട്ടാണു നീങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ അനുമതിയില്ലാതെ നൂറുകണക്കിനു തുര്‍ക്കി സൈനികരെ ഇറാഖില്‍ വിന്യസിച്ചതായി അധികൃതര്‍ ആരോപിച്ചിരുന്നു.
ഇവര്‍ ഉടന്‍ പിന്‍വാങ്ങണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, ഐഎസ് നിയന്ത്രണത്തിലുള്ള ഇറാഖിലെ മൗസില്‍ തിരിച്ചുപിടിക്കുന്നതിനുള്ള അന്താരാഷ്ട്ര ദൗത്യത്തിന്റെ ഭാഗമായാണ് സൈന്യത്തെ അയച്ചതെന്നാണു തുര്‍ക്കി വാദം. ഇറാഖി സൈന്യത്തിനു പരിശീലനവും ആയുധങ്ങളും ലഭ്യമാക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും തുര്‍ക്കി വ്യക്തമാക്കുന്നു. ഇറാഖില്‍ സ്ഥാനമുറപ്പിക്കാനുള്ള നീക്കമായിട്ടാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it