ഇറാഖിലെ കുറ്റകൃത്യങ്ങള്‍: സൈനികര്‍ക്കെതിരായ അറുപതോളം കേസുകള്‍ ബ്രിട്ടന് അവസാനിപ്പിച്ചു
BY ajay G.A.G25 Jan 2016 11:49 AM GMT
X
ajay G.A.G25 Jan 2016 11:49 AM GMT
ലണ്ടന്‍ : ഇറാഖിലെ യുദ്ധത്തിനിടെ ചെയ്ത വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ അറുപതോളം ബ്രിട്ടീഷ് സൈനികര്‍ക്കെതിരായ അന്വേഷണം വേണ്ടെന്നുവച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2003നും 2009നും ഇടയിലെ അമേരിക്കന്‍ അധിനിവേശകാലഘട്ടത്തില്‍ പലതരത്തിലുള്ള അതിക്രമങ്ങളുടെ പേരില്‍ ഇറാഖിലെ ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് ബ്രിട്ടീഷ് സൈനികര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് സ്ഥാപിച്ച ഇറാഖ് ഹിസ്റ്റോറിക് അലിഗേഷന്‍സ് ടീം (ഇഹാറ്റ്) ആണ് 57 കേസുകള്‍ [related]മുന്നോട്ടുകൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചത്. ഇത്തരത്തിലുള്ള ഒരു കേസ് അവസാനിപ്പിക്കാന്‍ സൈന്യത്തിന്റെ വ്യവഹാര വിഭാഗവും തീരുമാനിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ സൈനികര്‍ വര്‍ഷങ്ങളോളം അഭിഭാഷകരാല്‍ ബുദ്ധിമുട്ടിക്കപ്പെടുന്നത് അവസാനിപ്പിക്കുമെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രഖ്യാപനത്തിന് തൊട്ടു പി്ന്നാലെയാണ് നടപടി. കസ്റ്റഡിയിലെ പീഡനവും നിയമവിരുദ്ധമായ കൊലപാതകങ്ങളും ഉള്‍പ്പടെയുള്ള ആരോപണങ്ങളുടെ പേരില്‍ 1329 കേസുകളിലാണ് ഇഹാറ്റ് നിലവില്‍ അന്വേഷണം നടത്തിവരുന്നത്്.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT