ഇറാഖിലെ ഇന്ത്യന്‍ ബന്ദികള്‍ സുരക്ഷിതര്‍: സുഷമ

ന്യൂഡല്‍ഹി: ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.
പഞ്ചാബില്‍ നിന്നുള്ള 40 പേര്‍ ഇറാഖില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അപഹര്‍ത്താക്കളില്‍നിന്ന് രക്ഷപ്പെട്ടെന്ന് അവകാശപ്പെട്ട ഒരാള്‍ മറ്റുള്ളവര്‍ കൊല്ലപ്പെട്ടതായി വിവരം നല്‍കിയിരുന്നു. ഇയാളുടെ മൊഴി താന്‍ വിശ്വസിക്കുന്നില്ലെന്നും തടവിലുള്ളവര്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു.
15 അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത സമ്മേളനത്തിനുശേഷം രണ്ട് പ്രമുഖ രാഷ്ട്രങ്ങള്‍ നല്‍കിയ വിവരം അനുസരിച്ചാണ് തന്റെ പ്രതികരണമെന്നും സുഷമ സഭയെ അറിയിച്ചു.
Next Story

RELATED STORIES

Share it