Kottayam Local

ഇരൂപ്പാ റോഡ് തകര്‍ന്നു;ഗതാഗതം ദുരിതത്തില്‍

ചങ്ങനാശ്ശേരി: ഫാത്തിമാപുരം മേല്‍പ്പാലം നിര്‍മാണത്തെ തുടര്‍ന്ന് നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്ന ഇരൂപ്പാ റോഡ് പൂര്‍ണമായും തകര്‍ന്നു. ഇതുകാരണം ഇതുവഴിയുള്ള യാത്രയും ക്ലേശകരമായി.
രണ്ടുമാസം മുമ്പാണ് റെയില്‍വെ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ഫാത്തിമാപുരം മേല്‍പ്പാലത്തിന്റെ പുനരുദ്ധാരണ പണികള്‍ ആരംഭിച്ചത്. പണികള്‍ പൂര്‍ത്തിയാക്കി തുറന്നകൊടുക്കുമെന്ന പറഞ്ഞ തിയ്യതി കഴിഞ്ഞെങ്കിലും ഇതുവരെയും തുറക്കാറായിട്ടില്ല. പണികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഇരൂപ്പാവഴിയാണ് കവിയൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്.
പുലര്‍ച്ചെ മുതല്‍ തന്നെ നൂറുകണക്കിനു വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. സ്‌കൂള്‍ ബസ്സുകളും ഓട്ടോകളുമെല്ലാം കടന്നു പോവുന്നത് ഇതുവഴിയാണ്.
മഴപെയ്യുന്നതോടെ റോഡിലെ കുഴികള്‍ തിരിച്ചറിയാനാവാത്തവിധമാവുന്നത് അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്. രണ്ടു കിലോമീറ്ററില്‍ അധികം ഭാഗങ്ങളും തകര്‍ന്നവയില്‍ ഉള്‍പ്പെടും.
പ്രശ്‌നത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it