palakkad local

ഇരു മുന്നണികള്‍ക്കും ഭീഷണിയായി ഷൊര്‍ണൂരില്‍ എസ്ഡിപിഐ-എസ് പി സ്ഥാനാര്‍ഥി

വി കെ ഹംസ

ഷൊര്‍ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ-എസ് പി സഖ്യ സ്ഥാനാര്‍ഥി ഇരു മുന്നണികള്‍ക്കും ഭീഷണിയാവും. വല്ലപ്പുഴ സ്വദേശിയും എസ് ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സൈതലവിയെ തന്നെ സ്ഥാനാര്‍ഥിയാക്കിയാണ് എസ്ഡിപിഐ-എസ് പി സഖ്യം ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. പാര്‍ട്ടിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലാണ് സൈതലവിയെ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനമെടുത്തത്. ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ഡലത്തിലെ നിലവിലെ വികസന മുരടിപ്പും രാഷ്ട്രീയവും തുറന്നുകാട്ടിയാണ് പാര്‍ട്ടി ജനങ്ങളോട് വോട്ടുചോദിക്കുക. മണ്ഡലത്തിന്റെ വികസനം തന്നെയാണ് പാര്‍ട്ടി മുന്നോട്ട് വക്കുന്നത്. വികസന കാര്യങ്ങളില്‍ നിലവിലുള്ള എംഎല്‍എയുടെ നിലപാടുകളും യുഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തോട് കാണിച്ച വിവേചനവും പ്രചാരണ രംഗത്ത് തുറന്നുകാട്ടും. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഏഴ് വര്‍ഷക്കാലം ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി സജീവമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മല്‍സരിക്കുകയും ഇരുമുന്നണികള്‍ക്കും ഭീഷണിയാകും വിധം തന്നെ വോട്ടുകളും നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ സഖ്യം മണ്ഡലത്തില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായി കരുത്തുകാട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it