ernakulam local

ഇരുമുന്നണികളിലും സീറ്റ് തര്‍ക്കം തുടരുന്നു

പെരുമ്പാവൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ ഇരുമുന്നണികളിലും സീറ്റ് തര്‍ക്കം തുടരുന്നു. ജില്ലയിലെ വൈപ്പിന്‍, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം ധരാണയാവാത്തത്.
വൈപ്പിന്‍ ഐ ഗ്രൂപ്പിന് നല്‍കിയാല്‍ പെരുമ്പാവൂര്‍ മണ്ഡലം എ ഗ്രൂപ്പിന് നല്‍കാനാണ് ധാരണ. ഇതിനാല്‍ ഇരുമണ്ഡലങ്ങളിലും രണ്ട് ഗ്രൂപ്പുകളും പിടിമുറുക്കിയിരിക്കുകയാണ്. വൈപ്പിന്‍ മണ്ഡലം ഐ ഗ്രൂപ്പിനാണെങ്കില്‍ പെരുമ്പാവൂരില്‍ അഡ്വ. ജയ്‌സണ്‍ ജോസഫിനായിരിക്കും മൂന്‍തൂക്കം. എന്നാല്‍ എ ഗ്രൂപ്പിലെ ടി എം സക്കീര്‍ ഹുസൈന്റേയും കെ പി ധനപാലന്റേയും പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
വൈപ്പിന്‍ മണ്ഡലം എ ഗ്രൂപ്പ് കൈയടക്കുകയാണെങ്കില്‍ ഐ ഗ്രൂപ്പിലെ വി ജെ പൗലോസ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവാനും സാധ്യതയുണ്ട്. എന്നാല്‍ ഗ്രൂപ്പിലെ മാത്യു കുഴല്‍നാടന്‍ എല്‍ദോസ് കുന്നപ്പിള്ളി എന്നിവരുടേയും പേരുകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂര്‍ മണ്ഡലം ഐഎന്റ്റിയുസിക്ക് വേണമെന്നാവശ്യപ്പെട്ട് മുറവിളിയുയരുന്നത് ഗ്രൂപ്പിനതീതമായ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയേക്കുമെന്നും പറയുന്നു.
ഇതേസമയം മൂന്ന് തവണകളായിനിന്ന എല്‍ഡിഎഫിലെ സാജു പോളിന്റേയും സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്‍ സി മോഹനന്റേയും പേരുകളാണ് ഇടതുപക്ഷത്തിന്റെ ലിസ്റ്റിലുള്ളത്.
സാമുദായിക അടിസ്ഥാനത്തില്‍ സാജു പോളിന് നല്‍കണമെന്ന് ഒരു വിഭാഗവും വിജയസാധ്യത മുന്നില്‍ കണ്ട് സീറ്റ് എന്‍ സി മോഹനന് നല്‍കണമന്നും മറുവിഭാഗവും വാദിക്കുകയാണ്. 13ന് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനത്തിലാവും. എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം അവസാനഘട്ടത്തിലാണ്.
Next Story

RELATED STORIES

Share it