Flash News

ഇരുചക്ര വാഹനത്തിനൊപ്പം ഇനി ഹെല്‍മറ്റ് സൗജന്യം

ഇരുചക്ര വാഹനത്തിനൊപ്പം ഇനി ഹെല്‍മറ്റ്  സൗജന്യം
X
RALLY HELMET - db2-700x599

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഇനി മുതല്‍ ഐഎസ്‌ഐ നിലവാരമുള്ള ഹെല്‍മറ്റ് സൗജന്യമായി നല്‍കണം. ഇന്നലെ തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി വിളിച്ചുചേര്‍ത്ത വാഹനനിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം. വര്‍ധിച്ചുവരുന്ന ഇരുചക്രവാഹനാപകടങ്ങള്‍മൂലമുള്ള മരണങ്ങളുടെ പശ്ചാത്തലത്തിലാണിത്.
കൂടാതെ ഇരുചക്രവാഹനങ്ങള്‍ക്ക് നമ്പര്‍പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ ഇനിമുതല്‍ വാഹനത്തോടൊപ്പം സൗജന്യമായി നല്‍കണം. ഇവയ്ക്ക് വേറെ തുക ഈടാക്കാന്‍ പാടില്ല.
Next Story

RELATED STORIES

Share it