kannur local

ഇരിട്ടിയിലെ ഗ്രാമീണ കോടതി മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങും

ഇരിട്ടി: ഇരിട്ടിയില്‍ അനുവദിച്ച ഗ്രാമീണ കോടതി അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും. കോടതിക്കായി നേരത്തെ കണ്ടെത്തിയ കല്ലുമുട്ടിയിലെ പായം പഞ്ചായത്ത് ശിശുമന്ദിരം കെട്ടിടം ഇതിനായി ഒഴിഞ്ഞു കൊടുത്തു കൊണ്ട് പഞ്ചായത്ത് അധികൃതര്‍ ഹൈക്കോടതിക്ക് ഫാക്‌സ് സന്ദേശം അയച്ചു. ശിശുമന്ദിരം സമീപത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഹോസ്റ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഇരിട്ടി ഉള്‍പ്പെടെ സംസ്ഥാനത്ത് അനുവദിച്ച എട്ട് ഗ്രാമീണ ന്യായാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 ലക്ഷം വീതം സര്‍ക്കാര്‍ നേരത്തേ അനുവദിച്ചിരുന്നു. ഈ തുക ലഭ്യമാക്കുന്നതിനു കാലതാമസം വരികയാണെങ്കില്‍ പഞ്ചായത്തോ പ്രാദേശിക സംവിധാനങ്ങളോ സൗകര്യം ഏര്‍പ്പെടുത്തി ജില്ലാ ജഡ്ജി മുഖേന ഹൈക്കോടതിയെ അറിയിച്ചാല്‍ രണ്ടാഴ്ചയ്ക്കകം തന്നെ കോടതി പ്രവര്‍ത്തന ക്ഷമമാക്കാമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
50000 രൂപ വരെയുള്ള സിവില്‍ കേസുകളും രണ്ടുവര്‍ഷം വരെ തടവ് ലഭിക്കുന്ന ക്രിമിനല്‍ കേസുകളുമാണ് ഗ്രാമീണ കോടതിയുടെ പരിധിയില്‍ വരിക. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ക്യാംപ് സിറ്റിങും കോടതി നടത്തും. ഇരിട്ടിയില്‍ കോടതി വരുന്നതോടെ മട്ടന്നൂര്‍, കൂത്തുപറമ്പ് കോടതികളിലുള്ള കേസിന്റെ എണ്ണം കുറയ്ക്കാനാവും.
Next Story

RELATED STORIES

Share it