kannur local

ഇരിക്കൂറില്‍ പൊതുകിണര്‍ സംരക്ഷണമില്ലാതെ നശിക്കുന്നു

ഇരിക്കൂര്‍: ഇരിട്ടി-ഇരിക്കൂര്‍ സംസ്ഥാന പാതയരികില്‍ നിരവധിയാളുകള്‍ക്ക് ഉപകാരപ്പെടുന്ന പൊതു കിണര്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. സംസ്ഥാനപാതയ്ക്കരികില്‍ പോലിസ് ക്വാര്‍ട്ടേഴ്‌സുകള്‍ക്കും ബസ്‌സ്റ്റാന്റിനും സമീപത്തെ പൊതുകിണര്‍ മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. നിരവധി ഹോട്ടലുകാരും വ്യാപാര സ്ഥാപനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ഈ കിണറില്‍ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്. നിരവധി വാഹനങ്ങളിലേക്കും ഈ കിണറിലെ വെള്ളം ഉപയോഗിക്കാറുണ്ട്. ഈ പൊതു കിണര്‍ നന്നാക്കി പൊതു ജനങ്ങള്‍ക്കക്കായി നല്‍കണമെന്ന് നാട്ടുകാര്‍ വ്യാപാരികളും പോലിസുകാരും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it