Second edit

ഇരയുടെ പേര്

എന്റെ മകളുടെ പേര് വെളിപ്പെടുത്തുന്നതില്‍ എനിക്ക് യാതൊരു ലജ്ജയുമില്ല. നിങ്ങള്‍ അതു മറച്ചുവയ്ക്കുന്നതെന്തിനാണ്? നിര്‍ഭയ കേസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ അമ്മ ആശാദേവി ഉറച്ച സ്വരത്തില്‍ പ്രഖ്യാപിച്ച വാക്കുകളാണു മുകളില്‍.
ബലാല്‍സംഗക്കേസുകളില്‍ ഇരകളായ സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ശിക്ഷാര്‍ഹമായതുകൊണ്ടു മാത്രമല്ല, അത് ഇരയുടെയും കുടുംബത്തിന്റെയും സാമൂഹികജീവിതം തന്നെ ഇല്ലാതാക്കുമെന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ ഇരയുടെ പേര് വെളിപ്പെടുത്താത്തത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള ഇരകളുടെ പേരു വെളിപ്പെടുത്താതിരുന്നിട്ടുപോലും ആ കുടുംബം നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹികമായ ഒറ്റപ്പെടുത്തലുകള്‍ നമുക്കറിയാവുന്നതാണല്ലോ.
ലോകത്തിനു മുമ്പില്‍ ഇന്ത്യയെ വിവസ്ത്രയാക്കിയ ഡല്‍ഹി സംഭവത്തിലെ ദലിത് പെണ്‍കുട്ടിയെ മാധ്യമങ്ങളും പൊതുസമൂഹവും 'നിര്‍ഭയ' എന്നു വിളിച്ചത് അവള്‍ നിര്‍ഭയ ആയതുകൊണ്ടല്ല എന്നും നമുക്കറിയാം; ആ പേരുകൊണ്ട് ഒരു വീരനായികപ്പട്ടം നാം ചാര്‍ത്തിക്കൊടുക്കുകയാണെങ്കിലും. ഇന്ത്യയില്‍ ഏതുഭാഗത്തും പട്ടാപ്പകല്‍പോലും ഏതു സ്ത്രീയും പെണ്‍കുട്ടിയും ക്രൂരമായ ആക്രമണത്തിന് ഇരയായേക്കാമെന്ന ഭീതിയിലൂടെ കടന്നുപോവുമ്പോള്‍ നിര്‍ഭയ എന്ന വാക്ക് വെറും കാല്‍പനികമായി മാറുന്നു.
Next Story

RELATED STORIES

Share it