kozhikode local

ഇരട്ട സ്വര്‍ണത്തില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫ്

കോഴിക്കോട്: ജൂനിയര്‍ ഗേള്‍സ് ഹൈജംപിലും ലോംജംപിലും സ്വര്‍ണ മെഡലും ട്രിപ്പിള്‍ ജംപില്‍ വെള്ളിമെഡലും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് കോഴിക്കോട് പുല്ലുരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിഎല്‍ നിന്നുള്ള ലിസ്ബത്ത് കരോലിന്‍ ജോസഫ്. 5.54 ദൂരം പാടി ലോംജപില്‍ റെക്കോര്‍ഡ് കൈവരിച്ചിരിക്കുകയാണ് ഈ കൊച്ചുതാരം. ഹൈജംപില്‍ 160 ഉയരത്തില്‍ ചാടിയാണ് താരം സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്, ട്രിപ്പിള്‍ ജംപില്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനമായിരുന്നു.
ട്രിപ്പിള്‍ ജംപിലും സ്വര്‍ണം പ്രതീശിച്ചിരുന്നു. നേരിയ വിത്യാസത്തിലാണ് സ്ഥാനം നഷ്ടമായത്. അതില്‍ നിരാശയില്ലെന്നും താരം തേജസിനോട് പറഞ്ഞു. തന്റെ നേട്ടങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച പരിശീലകന്‍ ടോമി ചെറിയാന് പ്രത്യേക നന്ദിയുണ്ടെന്നും താരം പറഞ്ഞു. പുല്ലുരാം പാറ കൊല്ലിത്താന്‍ വീട്ടില്‍ സജി അബ്രഹാമിന്റേയും ലെന്‍ഡി സജിയുടേയും മകളാണ് ലിസ്ബത്ത് കരോലിന്‍ ജോസഫ്.
Next Story

RELATED STORIES

Share it