ഇരട്ട നക്ഷത്ര മേഖലയില്‍  ഗ്രഹ രൂപീകരണം കണ്ടെത്തി

ന്യൂയോര്‍ക്ക്: ഇരട്ട നക്ഷത്രവ്യൂഹങ്ങളില്‍ (ബൈനറി സ്റ്റാര്‍) ഗ്രഹ രൂപീകരണത്തിന്റെ ആദ്യഘട്ടങ്ങള്‍ കണ്ടെത്തി. ഒരുനിശ്ചിത ഗുരുത്വകേന്ദ്രത്തിനു ചുറ്റും പരിക്രമണം ചെയ്യുന്ന രണ്ടു നക്ഷത്രങ്ങളടങ്ങിയ കൂട്ടങ്ങളാണ് ബൈനറി സ്റ്റാറുകള്‍. ഇത്തരത്തിലുള്ള എച്ച് ഡി 142527 എന്ന ഇരട്ട നക്ഷത്രങ്ങളുടെ പരിധിയില്‍ അര്‍ഥ ചന്ദ്രാകൃതിയിലുള്ള വാതകസാന്നിധ്യമില്ലാത്തതെന്നു കണക്കാക്കുന്നതും പൊടികള്‍ നിറഞ്ഞതുമായ മേഖലയാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
ചിലിയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ഉപകരണമായ അറ്റക്കാമ ലാര്‍ജി മില്ലീമീറ്റര്‍ അറേ (അല്‍മ)യുടെ സഹായത്തോടെ നടത്തിയ പുതിയ കണ്ടെത്തല്‍ ഇരട്ട നക്ഷത്രവ്യൂഹങ്ങളിലെ ഗ്രഹ രൂപീകരണ സാധ്യത സംബന്ധിച്ച പുതിയ കണ്ടെത്തലുകളിലേക്കു വഴിതെളിക്കുമെന്ന് ശ്‌സ്ത്രജ്ഞര്‍ അറിയിച്ചു. സൂര്യന്റെ ഇരട്ടി ഭാരമുള്ള ഒരു നക്ഷത്രവും സൂര്യന്റെ മൂന്നിലൊന്നു പിണ്ഡമുള്ള മറ്റൊരു നക്ഷത്രവുമടങ്ങുന്നതാണ് എച്ച് ഡി 142527. 100 കോടി മൈലാണ് ഇവയ്ക്കിടയിലെ അകലം. ഗ്രഹ രൂപീകരണത്തിന്റെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങളാണ് അല്‍മയില്‍ നിന്നു പുതുതായി പുറത്തുവന്നതെന്ന് യുഎസിലെ ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞ ആന്‍ഡ്രിയ ഇസെല്ല അറിയിച്ചു.
ഇത്തരത്തില്‍ മറ്റു ഇരട്ട നക്ഷത്രവ്യൂഹങ്ങളിലും ത്രഹരൂപീകരണം നടന്നേക്കാമെന്നും അവര്‍ പറഞ്ഞു. അര്‍ധചന്ദ്രാകൃതിയിലുള്ള ധൂമ മേഖല രൂപപ്പെടാന്‍ കാരണം ഇരട്ട നക്ഷത്രങ്ങള്‍ക്കിടയിലെ ഗുരുത്വാകര്‍ഷണത്തിന്റെ പ്രത്യാകതകളാകാമെന്നും വാതകങ്ങളുടെ അഭാവത്തിനു കാരണം അതി ശൈത്യമാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നക്ഷത്രക്കൂട്ടത്തിനുചുറ്രുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള വലയങ്ങളുടെ ചിത്രവും അല്‍മ പുറത്തുവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it