Kollam Local

ഇരട്ടത്തലയുമായി ആട്ടിന്‍കുട്ടി

പന്മന: ഇരട്ടത്തലയോടെ ജനിച്ച ആട് നാട്ടുകാര്‍ക്ക് കൗതുകമായി മാറുന്നു. പന്മന, മുല്ലക്കേരി, കൊച്ചേരിയില്‍ ഹൃദയകുമാറിന്റെ ഫാമിലെ ആടാണ് ഒറ്റ പ്രസവത്തില്‍ അഞ്ച് ആട്ടിന്‍കുട്ടികളെ പ്രസവിക്കുകയും അതില്‍ ഒരെണ്ണം ഇരട്ട തലയുമായി ജനിച്ചതും. ഇരട്ടത്തലയോടെ ആട് ജനിച്ചതറിഞ്ഞ് നിരവധി ആളുകളാണ് ആടിനെകാണാന്‍ എത്തുന്നത്. ഹൃദയകുമാറിന്റെ വീടിനോട് ചേര്‍ന്ന് മൂന്ന് വര്‍ഷമായി ആടിനെ വളത്തുന്നുണ്ട്. ഒരു പ്രസവത്തില്‍ മൂന്നും നാലും കുട്ടികളെ മുമ്പും ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അഞ്ച് കുട്ടികളും അതിലൊന്നിന് ഇരട്ടതലയുമായി ജനിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഇരുപത്തഞ്ചോളം ആടുകളുള്ള ഇവിടെ ജമുനാപ്യാരി,മലബാറി,നാടന്‍ എന്നീ ഇനങ്ങള്‍ ഉണ്ട്. അഞ്ച് കുട്ടികളില്‍ ഇരട്ട തലയുള്ള ആട് ഉള്‍പ്പെടെ മൂന്ന് എണ്ണം ആണാണ്. ഇരട്ടത്തലയുള്ള ആടിന് പ്രത്യേക പരിചരണം ആണ് വീട്ടുകാര്‍ നല്‍കുന്നത്.
Next Story

RELATED STORIES

Share it