Alappuzha local

ഇരട്ടക്കൊലപാതകം: അന്വേഷണം ഊര്‍ജിതമാക്കിയതായി ആഭ്യന്തരമന്ത്രി

പട്ടണക്കാട്: ഒറ്റമശ്ശേരിയില്‍ ലോറിയിടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കൊലപ്പെട്ട ജോണ്‍സണ്‍(37)ജസ്റ്റിന്‍(32) എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും അടിയന്തരമായി നല്‍കാന്‍ ശ്രമിക്കും. അന്ധകാരനഴിയില്‍ ഉടന്‍ പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും പറഞ്ഞു. മന്ത്രിയോടൊപ്പം കെ സി വേണുഗോപാല്‍ എം.പി.,പി തിലോത്തമന്‍ എം.എല്‍.എ തുടങ്ങിയവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it