ഇമാംസ് കൗണ്‍സില്‍ വാര്‍ഷിക സംഗമം: സമുദായത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്: മൗലാന റഷാദി

പുത്തനത്താണി: മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുന്നതിനു പുതിയ തന്ത്രങ്ങളുമായി സംഘപരിവാരം ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ നേതൃത്വം ജാഗ്രത പാലിക്കണമെന്നും സമുദായത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുതെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് ് ഉസ്മാന്‍ബേഗ് റഷാദി. ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
15 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങളെകുറിച്ചും പ്രതിസന്ധികളെ കുറിച്ചും ചര്‍ച്ച നടത്തി. വരും നാളുകളില്‍ നിയമ അവബോധന പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിനും മഖാസിദുശ്ശരീഅ സെമിനാര്‍ നടത്തുന്നതിനും തീരുമാനിച്ചു. അവകാശ നിഷേധങ്ങളാല്‍ പീഡനമനുഭവിക്കുന്ന മുസ്‌ലിംകളാദി ദലിദ് പിന്നാക്ക വിഭാഗത്തിന് നീതി ലഭ്യമാക്കുന്നതിന് സര്‍ക്കാരും കോടതിയും നിഷ്പക്ഷമായി ഇടപെടണം. ബിജെപി ഭരണകൂടത്തിന്റെ ഒത്താശയോടെ മുസ്‌ലിം സമൂഹത്തിന്നുള്ളില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനു വേണ്ടി മുസ്‌ലിം രാഷ്ട്രീയ മഞ്ച്, അഖില ഭാരതീയ ഉലമാ പരിഷത്ത്, ഉലമാ മഷാഇഖേ ബോര്‍ഡ് എന്നീ പേരുകളില്‍ നടത്തുന്ന ശ്രമങ്ങളെ പണ്ഡിതന്മാരും മുസ്‌ലിം സമൂഹവും തിരിച്ചറിയണം.
സംസ്ഥാനങ്ങളില്‍ പുതുതായി അധികാരത്തിലേറിയ സര്‍ക്കാറുകള്‍ നീതിയിലധിഷ്ടിതമായ ജനപക്ഷഭരണത്തിന് മുന്‍ഗണന കൊടുക്കണമെന്നും പ്രമേയങ്ങളിലൂടെ യോഗം ആവശ്യപ്പെട്ടു. കരമന അഷ്‌റഫ് മൗലവി, ഇ അബൂബക്കര്‍, മൗലാനാ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ, സി സി നൗഷാദ് നദ്‌വി, മുഫ്തി ഹനീഫ് അഹ്‌റാര്‍, ഷാഹുല്‍ ഹമീദ് ബാഖവി വിവിധ സെഷനുകളില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it