ഇപിഎഫ്: ബജറ്റ് നിര്‍ദേശം സര്‍ക്കാര്‍ തിരുത്തി

ന്യൂഡല്‍ഹി: ഇപിഎഫ് പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തിന് നികുതി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനം സര്‍ക്കാര്‍ തിരുത്തി. ഏപ്രില്‍ ഒന്നു മുതലുള്ള 60 ശതമാനം ഇപിഎഫിന്റെ പലിശയ്ക്കാണ് നികുതി ഈടാക്കുക. ഇപിഎഫ് പിന്‍വലിക്കുമ്പോള്‍ നികുതി ഈടാക്കില്ലെന്ന പതിവു നയത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ടുപോയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ വ്യക്തമാക്കി. ഏപ്രില്‍ ഒന്നു മുതലുള്ള നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തിന് നികുതി ഈടാക്കുമെന്നായിരുന്നു ബജറ്റില്‍ പറഞ്ഞിരുന്നത്. നാഷനല്‍ പെന്‍ഷന്‍ സ്‌കീം, മറ്റു ക്ഷേമപദ്ധതികള്‍ തുടങ്ങിയവയിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ഈടാക്കുന്നുണ്ട്. അതുമായി തുല്യത വരുത്താനാണ് ഇതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രഖ്യാപനമാണ് തിരുത്തിയത്.
Next Story

RELATED STORIES

Share it