ഇപിഎഫ് നികുതി പിന്‍വലിക്കണം: രാഹുല്‍

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) തുക പിന്‍വലിക്കുന്നതിന് നികുതി ഈടാക്കണമെന്ന ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപിഎഫ് ജീവനക്കാരുടെ സുരക്ഷിതവലയമാണ്. അതിന് നികുതി ചുമത്തുന്നത് തെറ്റാണ്. നികുതി പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ബജറ്റില്‍ കള്ളപ്പണം നേരിടുന്നതിന് പ്രഖ്യാപിച്ച 'ഫെയര്‍ ആന്റ് ലൗലി' പദ്ധതിയിലെ ഗുണഭോക്താക്കളായ കള്ളന്മാര്‍ക്കല്ല; ജീവനക്കാര്‍ക്കാണ് ആശ്വാസം നല്‍കേണ്ടത്. രാഹുല്‍ പറഞ്ഞു.
ബജറ്റ് പ്രഖ്യാപനം കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ല. ഇതുവഴി രാജ്യത്തെ കള്ളന് കള്ളപ്പണം വെളുപ്പിക്കാം. അഴിമതി നടത്തുന്ന ആര്‍ക്കും അയാള്‍ നേടുന്ന കള്ളപ്പണം സര്‍ക്കാര്‍ പദ്ധതി വഴി വെളുപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it