ഇപിഎഫ് നികുതി: തീരുമാനം തിരുത്തിയേക്കും

ന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധിക്കുന്നു. ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ച ബജറ്റിന്‍മേലുള്ള മറുപടിപ്രസംഗത്തില്‍ ധനമന്ത്രി ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയേക്കും. 2016 ഏപ്രില്‍ ഒന്നിനു ശേഷമുള്ള നിക്ഷേപത്തുകയുടെ പലിശയ്ക്കു മാത്രം നികുതി ബാധകമാക്കുകയെന്ന നിര്‍ദേശമാവും അവതരിപ്പിക്കുക.
ഭരണകക്ഷിയായ ബിജെപിയില്‍നിന്നുപോലും വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണു നടപടി. ഇപിഎഫ് നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി ധനമന്ത്രാലയം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നെങ്കിലും ആശയക്കുഴപ്പം നിലനിനില്‍ക്കുകയാണ്. ഇക്കഴിഞ്ഞ ഒന്നിന് പുറത്തിറക്കിയ വിശദീകരണത്തില്‍ 60 ശതമാനത്തിന്റെ പലിശയ്ക്കു മാത്രമേ നികുതി ബാധകമാവൂവെന്ന് പറയുന്നുണ്ടെങ്കിലും പിഎഫ് നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമ (ഐടി ആക്റ്റ് 80 സി) പ്രകാരം ഇളവു തുടരുമോയെന്ന് വ്യക്തമാക്കുന്നില്ല.
Next Story

RELATED STORIES

Share it