ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; പ്രതിയുടേതെന്ന് കരുതുന്ന ദൃശ്യം പുറത്ത്
BY ajay G.A.G25 Jun 2016 11:12 AM GMT
X
ajay G.A.G25 Jun 2016 11:12 AM GMT
ചെന്നൈ: ചെന്നൈ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ഉദ്യാഗസ്ഥയായ യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ പ്രതിയെന്ന് കരുതുന്ന യുവാവിന്റെ ദൃശ്യം പോലീസ് പുറത്തുവിട്ടു.ട്രാവല്‍ ബാഗ് തൂക്കിയ ഒരു യുവാവുമായി പ്ലാറ്റ്ഫോമില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യം പുറത്ത് വിട്ടത്.
പുറത്ത് ബാഗ് തൂക്കി വേഗത്തില്‍ നടന്നു നീങ്ങുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിയെക്കുറിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമാണ് പുറത്തുവിട്ടതെന്നാണ് പോലീസ് വിശദീകരണം.
അതേസമയം, ദൃശ്യത്തില്‍ കണ്ട യുവാവിനെ ഫെയ്സ്ബുക്കില്‍ വായിച്ച ഒരു ലേഖനത്തില്‍ കണ്ടതായി കൊല്ലപ്പെട്ട സ്വാതിയുടെ സുഹൃത്ത് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ റയില്‍വേ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന സ്വാതിയെ വെട്ടി കൊലപ്പെടുത്തിയത്.
[related]
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT