ഇന്റര്‍ ബാങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ്

കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബ്‌സ് സംഘടിപ്പിക്കുന്ന ഇന്റര്‍ ബാങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് റിസര്‍വ് ബാങ്ക് റീജ്യന ല്‍ ഡയറക്ടര്‍മാരായ നിര്‍മല്‍ ചന്ദ്, എസ് എം എന്‍ സ്വാമി എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ജനറല്‍ സെക്രട്ടറി കെ യു ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജനറല്‍ മാനേജര്‍ ഈപ്പന്‍ ജോസഫ് പ്രസംഗിച്ചു. ഇന്നലെ നടന്ന പ്രാഥമിക മല്‍സരങ്ങളില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യെസ് ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് ക്ലബ്ബുകള്‍ വിജയിച്ചു. ഇന്നുരാവിലെ 8.30 മുതല്‍ ഗ്രൂപ്പ് മല്‍സരങ്ങളും തുടര്‍ന്ന് ഫൈനലും നടക്കും. വൈകീട്ടു നടക്കുന്ന ചടങ്ങില്‍ ബിസിസിഐ വൈസ് പ്രസിഡന്റ് ടി സി മാത്യു വിജയികള്‍ക്ക് പുരസ്‌കാരം നല്‍കും.
Next Story

RELATED STORIES

Share it