Gulf

ഇന്റര്‍-പിഎസ്ജി പോരിനുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നു

ദോഹ: ഖത്തറിലെ കാല്‍പന്തു പ്രേമികള്‍ കാത്തിരിക്കുന്ന ഇന്റര്‍ മിലാന്‍ പിഎസ്ജി പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നു.
നാളെ വൈകീട്ട് അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ 15,000ഓളം കാണികളെ സാക്ഷി നില്‍ത്തിയായിരിക്കും പ്രമുഖ ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനും ഫ്രാന്‍സിലെ പ്രമുഖ ക്ലബ്ബായ പാരിസ് സെന്റ് ജര്‍മെയ്‌നും തമ്മിലുള്ള ആവേശ പോരാട്ടം അരങ്ങേറുക. 7.30ന് ആണ് മല്‍സരം ആരംഭിക്കുന്നതെങ്കിലും 5.30ന് തന്നെ കാണികള്‍ക്കു വേണ്ടി ഗേറ്റുകള്‍ ഓപ്പണ്‍ ചെയ്യും.
യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ തമ്മിലുള്ള പോര് സൗകര്യപ്രദമായി വീക്ഷിക്കുന്നതിന് നേരത്തേ തന്നെ ഇരിപ്പിടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. ഖത്തറിന് പുറമേ വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരും കളി കാണാനായി ടിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കരുത്തരായ ഇന്റര്‍മിലാനുമായി ഏറ്റുമുട്ടുന്നതിന് കഴിഞ്ഞ ദിവസം ദോഹയിലെത്തിയ പിഎസ്ജി ടീം ആസ്പയറില്‍ ഇന്നലെ രാവിലെ പരിശീലനത്തിലേര്‍പ്പെട്ടു.
ടീം ഹെഡ് കോച്ച് ലോറെന്റ് ബ്ലാങ്കിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്വീഡിഷ് സൂപ്പര്‍ താരം സലത്താന്‍ ഇബ്‌റാഹിമോവിച്ച് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരിശീലനത്തില്‍ അണിനിരന്നു.
Next Story

RELATED STORIES

Share it