Flash News

ഇന്റര്‍വ്യൂ ചെയ്യാനെത്തിയത് മുസ്‌ലിം മാധ്യമ പ്രവര്‍ത്തക; സൂചി രോഷാകുലയായി

ഇന്റര്‍വ്യൂ ചെയ്യാനെത്തിയത് മുസ്‌ലിം മാധ്യമ പ്രവര്‍ത്തക;  സൂചി രോഷാകുലയായി
X
aung-san-suji

യാങ്കൂണ്‍: തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ മുസ്‌ലിം മാധ്യമ പ്രവര്‍ത്തകയോട് മ്യാന്‍മാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാന നേതാവുമായ ആങ് സാന്‍ സൂചി രോഷകുലയായതായി റിപ്പോര്‍ട്ട്. ബിബിസി റിപ്പോര്‍ട്ടര്‍ മിഷേല്‍ ഹുസൈനോട് രോഷാകുലയായത്. പീറ്റര്‍ പോപിന്റെ ദി ലേഡി ആന്റ് ദി ജനറല്‍സ്: ആങ് സാന്‍ സൂചി ആന്റ് ബര്‍മ്മാസ് സ്ട്രഗള്‍സ് ഫോര്‍ ഫ്രീഡം എന്ന ജീവചരിത്രത്തിലാണ് വിവാദ സംഭവം പ്രതിപാദിച്ചിരിക്കുന്നത്.

mishel
2013 ലാണ് അഭിമുഖം നടന്നത്.  ബിബിസി ടൂഡേ പ്രോഗ്രാമിന്റെ അവതാരകയായ മിഷേല്‍ ഹുസൈന്റെ അനുഭവമാണ് പുസ്തകത്തിന്റെ ഒരു ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നത് ഒരു മുസ്‌ലിമാണെന്ന് ആരും പറഞ്ഞില്ല എന്ന പിറുപിറുത്താണ് മ്യാന്‍മാര്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവായ സൂചി അന്ന് ഇന്റര്‍വ്യൂവിന് ഇരുന്ന് കൊടുത്ത്. ഓഫ് എയറിലായിരുന്നു സൂചിയുടെ രോഷപ്രകടനം.   മ്യാന്‍മാറില്‍ മുസ്‌ലിങ്ങള്‍ക്കെതിരായി ബുദ്ധന്‍മാര്‍ നടത്തുന്ന കൂട്ടക്കൊലകളക്കുറിച്ച് അപലപിക്കാന്‍ നിരവധി തവണ മിഷേല്‍ ഹുസൈന്‍ പറഞ്ഞിട്ടും സൂചി പല കാരണങ്ങള്‍ പറഞ്ഞ് പിന്‍മാറുകയായിരുന്നുവെന്ന് ജീവചരിത്രത്തില്‍ പറയുന്നു. നിരവധി കാരണങ്ങള്‍ കൊണ്ട്് നിരവധി ബുദ്ധന്‍മാര്‍ രാജ്യം വിട്ടുപോയിട്ടുണ്ടെന്നും ഇത് ഇവിടുത്ത സ്വേച്ഛാധിപത്യ ഭരണത്തിന്റെ ഫലമാണെന്നും സൂചി അഭിമുഖത്തില്‍ പറഞ്ഞു. അപ്പോഴും ബുദ്ധന്‍മാരെ പിന്തുണച്ചു കൊണ്ടാണ് സൂചി പ്രസ്താവന നടത്തിയത്. റോഹിന്‍ഗ്യോ മുസ്‌ലിംങ്ങള്‍ക്ക്് അനുകൂലമായിട്ട് യാതൊന്നു സൂചി അഭിമുഖത്തില്‍ പറഞ്ഞില്ല. അത്തരം ചോദ്യങ്ങളോട് സൂചി ഒഴിഞ്ഞുമാറുകയായിരുന്നു.
അടുത്തിടെ  റോഹിന്‍ഗ്യോ മുസ്‌ലിങ്ങള്‍ക്കു നേരെയുണ്ടായ കൂട്ടക്കൊലകളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും സൂചി അപലപിക്കാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വകവെച്ചിരുന്നു. സൂചി 15 വര്‍ഷക്കാലം വീട്ടുതടങ്കലില്‍ ആയിരുന്നു. തുടര്‍ന്ന് മോചിതയായ അവര്‍  തിരഞ്ഞെടുപ്പ് നേരിട്ട് വന്‍ വിജയം നേടിയിരുന്നു.്മ്യാന്‍മാറില്‍ ഭൂരിപക്ഷം ബുദ്ധന്‍മാരാണ്. തന്റെ രാഷ്ട്രീയ ജീവിത നേട്ടം ഉദ്ദേശിച്ചാണ് റോഹിന്‍ഗ്യോകള്‍ക്ക് വേണ്ടി സൂചി അപലപിക്കാത്തത്.
Next Story

RELATED STORIES

Share it