ഇന്ന് സോക്കര്‍ പൂരം; ക്ലാസിക്കില്‍ കസറാന്‍ റയലും ബാഴ്‌സലോണയും

മാഡ്രിഡ്: യൂറോപ്യന്‍ ക്ലബ്ബ് ഫു ട്‌ബോളിലെ ഏറ്റവും വലിയ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന എല്‍ ക്ലാസിക്കോ ഇന്ന്. സ്പാനിഷ് ലീഗിലാണ് ബദ്ധവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍നാബു സ്റ്റേഡിയമാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ത്രില്ലറിന് ആതിഥേയത്വം വഹിക്കുക. ഈ സീസണിലെ ആദ്യ എ ല്‍ ക്ലാസിക്കോ കൂടിയാണ് ഇന്നത്തേത്. പുതിയ കോച്ച് റാഫേല്‍ ബെനിറ്റസിനു കീഴില്‍ റയലിന്റെ ആദ്യ എല്‍ ക്ലാസിക്കോയുമാണിത്.
ലീഗിലെ മറ്റു മല്‍സരങ്ങളി ല്‍ യൂറോപ ലീഗ് ജേതാക്കളായ സെവിയ്യ റയല്‍ സോസിഡാഡിനെയും എസ്പാന്യോള്‍ മാലഗയെയും വലന്‍സിയ ലാസ് പാല്‍മസിനെയും ഡിപോര്‍ട്ടീവോ സെല്‍റ്റയെയും എതിരിടും.
11 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പതു ജയവും രണ്ടു തോല്‍വിയുമടക്കം 27 പോയിന്റോടെ ബാഴ്‌സയാണ് ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. എന്നാല്‍ ഏഴു ജയവും മൂന്നു സമനിലയും രണ്ടു തോല്‍വിയുമുള്‍പ്പെടെ മൂന്നു പോയിന്റ് പിറകിലായി റയല്‍ രണ്ടാമതുണ്ട്. ഇന്നു ജയിച്ചാല്‍ ഒന്നാമതുള്ള ബാഴ്‌സയ്ക്ക് ലീഡ് ആറു പോയിന്റാക്കി ഉയര്‍ത്താം. എന്നാല്‍ ബാഴ്‌സയെ കീഴടക്കിയാല്‍ റയലിന് ബാഴ്‌സയ്‌ക്കൊപ്പമെത്താ നും കഴിയും. മല്‍സരഫലം ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായതിനാല്‍ പോരാട്ടം കടുപ്പമാവുമെന്നുറപ്പാണ്.
പാരിസില്‍ അടുത്തിടെയു ണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മല്‍സരത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സ്പാനിഷ് കായികമന്ത്രാലയം അറിയിച്ചു.
ലീഗില്‍ അവസാനമായി കളിച്ച മല്‍സരത്തില്‍ സെവിയ്യയോട് 2-3നു തോറ്റ ശേഷം റയലിന്റെ ആദ്യ കളി കൂടിയാണ് ഇന്നത്തേത്. പരിക്കു ഭേദമായി സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയും ഗോളി കെയ്‌ലര്‍ നവാസും തിരിച്ചെത്തിയേക്കുമെന്നത് റയലിന്റെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
അതേസമസം, പരിക്കു ഭേദമായി പരിശീലനം പുനരാരംഭിച്ച അര്‍ജന്റീന സ്റ്റാര്‍ ലയണല്‍ മെസ്സി ബാഴ്‌സ നിരയിലുണ്ടാവുമോയെന്ന് മല്‍സരത്തിനു മുമ്പ് മാത്രമേ വ്യക്തമാവുകയുള്ളൂ. മെസ്സിയുടെ അഭാവത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും ഉറുഗ്വേയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസുമടങ്ങുന്ന സഖ്യമാണ് ഇതുവരെ ബാഴ്‌സയുടെ കുതിപ്പിനു കരുത്തേകിയത്.
ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ ഗോള്‍ വഴങ്ങാതിരിക്കാ ന്‍ ബാഴ്‌സയ്ക്കായിട്ടില്ലെങ്കിലും അവസാന രണ്ടു കളികളിലും എതിരാളികള്‍ ബാഴ്‌സയുടെ വലയില്‍ പന്തെത്തിച്ചിട്ടില്ല.
സാധ്യതാ ടീം
റയല്‍ മാഡ്രിഡ്: നവാസ്, പെ പെ, റാമോസ്, വരാനെ, ഡാനിലോ, ക്രൂസ്, മോഡ്രിച്ച്, കസേമിറോ, ഇസ്‌കോ, ക്രിസ്റ്റിയാനോ, ബേല്‍.
ബാഴ്‌സലോണ: ബ്രാവോ, പിക്വെ, ആല്‍വസ്, ആല്‍ബ, മാത്യു, ബുസ്‌ക്വെറ്റ്‌സ്, ഇനിയേസ്റ്റ, റാക്കിറ്റിച്ച്, സുവാറസ്, നെയ്മര്‍, മെസ്സി.
ഒന്നാംസ്ഥാനം ഭദ്രമാക്കാന്‍ സിറ്റി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കാമെന്ന പ്രതീക്ഷയോടെ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നു കരുത്തരായ ലിവര്‍പൂളുമായി കൊമ്പുകോര്‍ക്കും. മറ്റു പ്രധാന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാട്‌ഫോര്‍ഡിനെയും ചെല്‍സി നോര്‍വിച്ച് സിറ്റിയെയും ആഴ്‌സനല്‍ വെസ്റ്റ്‌ബ്രോമിനെയും നേരിടും.
12 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 26 പോയിന്റ് വീതം നേടി തലപ്പത്തുള്ള സിറ്റിയും ആഴ്‌സനലും ഒപ്പത്തിനൊപ്പമാണ്. ഇന്ന് സിറ്റി തോല്‍ക്കുകയാണെങ്കില്‍ വെസ്റ്റ്‌ബ്രോമിനെതിരേ ജയിച്ചാല്‍ ആഴ്‌സനലിന് ഒന്നാംസ്ഥാനത്തേക്കു കയറാം.
Next Story

RELATED STORIES

Share it