Kerala

ഇന്ന് കനത്ത മഴയ്ക്കു സാധ്യത

ഇന്ന് കനത്ത  മഴയ്ക്കു സാധ്യത
X
rainതിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു. ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. വരുന്ന 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഏഴ് സെന്റിമീറ്ററിനും 11 സെന്റിമീറ്ററിനും ഇടയില്‍ മഴ പെയ്‌തേക്കും.
കേരള-ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ കടലാക്രമണം രൂക്ഷമാണ്. പിറവത്താണ് എറ്റവുമധികം മഴ ലഭിച്ചത്. 11 സെന്റിമീറ്റര്‍. നെടുമങ്ങാട് എട്ടും കൊല്ലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ഏഴ് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it