Flash News

ഇന്ന് ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയിടാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ജില്ലാ ഭരണകൂടവും ക്ഷേത്രം ട്രസ്റ്റും ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു തുടര്‍ന്ന് 10.30ന് പണ്ടാരയടുപ്പില്‍ അഗ്നി പകരുന്നു. ഉച്ചയ്ക്ക് 1.30നാണ് പൊങ്കാല നിവേദിക്കുന്നത്. ഈ സമയം ഹെലികോപ്റ്ററില്‍ നിന്നു പുഷ്പവൃഷ്ടി ഉണ്ടാവും. തുടര്‍ന്നു ക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പൂജാരിമാര്‍ ഭക്തരുടെ പൊങ്കാല അടുപ്പുകളില്‍ തീര്‍ഥം തളിക്കും. ഇതോടെയാണു ചടങ്ങുകള്‍ സമാപിക്കുക.  പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 3500 പോലിസ് സേനാംഗങ്ങളാണ് ഡ്യൂട്ടിയില്‍. ഇതിനു പുറമെ ദ്രുതകര്‍മസേന, കമാന്‍ഡോ വിഭാഗം, ദുരന്തനിവാരണ സേന, ഡിഎഫ്എംഡി, എച്ച്എച്ച്എംടി, സ്‌നിഫര്‍ ഡോഗ്, ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവരുടെ സേവനവും ഉറപ്പാക്കി. നൂറിലേറെ സ്ഥലങ്ങളില്‍ സിസിടിവി കാമറയും സ്ഥാപിച്ചിട്ടുണ്ട്. പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസിയും റെയില്‍വേയും പ്രത്യേക സര്‍വീസുകള്‍ നടത്തും.
Next Story

RELATED STORIES

Share it