kozhikode local

ഇന്നു മുതല്‍ 16വരെയും 19നും മദ്യശാലകള്‍ പ്രവര്‍ത്തിക്കരുത്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ മെയ് 16ന് അഞ്ചു മണി വരെയും വോട്ടെണ്ണെല്‍ ദിവസമായ മെയ് 19നും ജില്ലയിലെ മുഴുവന്‍ മദ്യശാലകളും അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അനധികൃത മദ്യം മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം തടയുന്നതിനായി ജില്ലയില്‍ എക്‌സൈസ് വിഭാഗം പരിശോധന ശക്തമാക്കി. ഇതിനായി പോലിസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളെ ഏകോപ്പിച്ച് എക്‌സൈസ് വകുപ്പ് സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
അനധികൃത മദ്യത്തിന്റെ ഉല്‍പാദനം, വിതരണം, കടത്ത് എന്നിവ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. കൂടാതെ മദ്യക്കടത്തിന് ഉപയോഗിക്കുന്ന വാഹനം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്യും. അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എക്‌സൈസ് വകുപ്പ് പാരിതോഷികം നല്‍കും. ഇവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതുമാണ്. പൊതുജനങ്ങള്‍ക്ക് എക്‌സൈസ് ഓഫിസിലും താഴെ പറയുന്ന കണ്‍ട്രോള്‍ റുമിലും പരാതി അറിയിക്കാവുന്നതാണ്.
ഡിവിഷണല്‍ എക്‌സൈസ് കണ്‍ട്രോള്‍ റും: 0495 2372927, കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍: 0495 2372927, 9447178063, കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍: 0495 2375706, 9496002871, കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്: 0495 2376762, 9400069677, പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്: 0496 2610410, 9400069679, വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്: 0496 2515082, 9400069680, ഫറോക് എക്‌സൈസ് റെയ്ഞ്ച് ഓഫിസ്: 0495 2422200, 9400069683, കോഴിക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫിസ്: 0495 2722991, 9400069682, കുന്ദമംഗലം എക്‌സൈസ് റെയ്ഞ്ച് ഓഫിസ്: 0495 2802766, 9400069684, താമരശേശരി എക്‌സൈസ് റെയ്ഞ്ച് ഓഫിസ്: 0495 2224430, 9400069685, ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫിസ്: 0495 2263666, 9400069686, കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് ഓഫിസ്: 0495 26244101, 9400069687, ബാലുശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫിസ്: 0495 2641830, 9400069688, വടകര എക്‌സൈസ് റെയ്ഞ്ച് ഓഫിസ്: 0496 2516715, 9400069689, നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫിസ്: 0496 2556100, 9400069690, അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റ്: 0496 2509050, 9400069692.
Next Story

RELATED STORIES

Share it