malappuram local

ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം; ദേശീപാതയില്‍ വണ്‍വേ

പെരിന്തല്‍മണ്ണ: മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി അങ്ങാടിപ്പുറത്ത് ഇന്നുമുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. ദേശീയപാത 213 കോഴിക്കോട്-പാലക്കാട് റൂട്ടില്‍ വണ്‍വേ സംവിധാനം ഇന്നു രാവിലെ ആറു മുതല്‍ നടപ്പാവും. അങ്ങാടിപ്പുറത്ത് നിന്നു പെരിന്തല്‍മണ്ണയിലേക്ക് ബസ്സുകള്‍ക്ക് പ്രവേശിക്കാമെങ്കിലും തിരിച്ച് പെരിന്തല്‍മണ്ണയില്‍ നിന്നു പട്ടിക്കാട്-വലമ്പൂര്‍-ഒരാടംപാലം വഴിയോ പുലാമന്തോള്‍ വഴിയോ പോവണം. ഇരുചക്രം, മുചക്ര വാഹനങ്ങളെയും അത്യാവശ്യ സര്‍വീസുകളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മേല്‍പാലത്തിന് സമാന്തരമായി നിര്‍മിച്ച അപ്രോച്ച് റോഡിന് വീതി കുറവായതാണു വണ്‍വേ സംവിധാനം നടപ്പാക്കാന്‍ കാരണം. ഗതാഗത നിയന്ത്രണം സംബന്ധിച്ച് സബ് കലക്ടര്‍ വിളിച്ച യോഗത്തില്‍ ഇടതുപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആവശ്യമായ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിനു മുന്‍പ് ഗതാഗത നിയന്ത്രണം ഉണ്ടാക്കുന്ന നടപടിക്കെതിരേ സിപിഎം സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, വണ്‍വേ നടപ്പാക്കുന്നതില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ അതാതു സമയം വിലയിരുത്താന്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയമിച്ചിട്ടുണ്ട്. ജനുവരി 12 വരെ ഗതാഗത നിയന്ത്രണം തുടരും.
Next Story

RELATED STORIES

Share it