Flash News

ഇന്നത്തെ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ ഇന്ന് ആഹ്വാനം ചെയ്ത ബസ് സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം സ്‌കൂളുകളിലെ പരീക്ഷ മാറ്റിവച്ചു. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷയാണു മാറ്റിയത്. ഈ പരീക്ഷ ഈ മാസം 31നു നടക്കും. നാളെ പരീക്ഷ മാറ്റിവച്ചെങ്കിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അധ്യാപകര്‍ സ്‌കൂളില്‍ എത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മറ്റു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടക്കും.
Next Story

RELATED STORIES

Share it