ഇന്ധനവില വര്‍ധനയ്ക്കെതിരേ പ്രതിഷേധം
BY Sumeera SMR4 Jun 2016 6:40 AM GMT
Sumeera SMR4 Jun 2016 6:40 AM GMT
കണ്ണൂര്‍: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരേ പലയിടത്തും പ്രതിഷേധം. ജനാധിപത്യ മഹിള അസോസിയേഷന് ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി. പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിനെതിരേ വെല്ലുവിളി ഉയര്‍ത്താനുള്ള ഗൂഢനീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് അസ്വാസ്ഥ്യം സൃഷ്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു. നല്ലകാലം വരുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി ഭരണത്തില്‍ സാധാരണക്കാര്‍ക്കോ കര്‍ഷകര്‍ക്കോ അല്ല, രജ്യത്തെ രണ്ടു ശതമാനം വരുന്ന കുത്തകകള്‍ക്കാണ് നല്ലകാലം വന്നതെന്നും അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ ലീല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വി സരള, കെ മാധവി, പ്രഫ. കെ എ സരള, വി സതി സംസാരിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട് വര്‍ക്കേഴ്സ് (സിഐടിയു) നേതൃത്വത്തില്‍ പ്രകടനം നടത്തി. എണ്ണ വില വര്‍ധനവ് പിന്‍വലിക്കുക, ഹരിത ട്രൈബ്യൂണല്‍ വിധി റദ്ദാക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുനിസിപ്പല്‍ ബസ്സ്റ്റാന്റില് നിന്നാണ് പ്രകടനം തുടങ്ങിയത്.
കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം നടന്ന കൂട്ടായ്മ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന് ഉദ്ഘാടനം ചെയ്തു. പി വി കൃഷ്ണന്, എ പ്രേമരാജന്‍, എ വി പ്രകാശന്, പി രാജീവന്, കെ സഹദേവന്, കെ ജയരാജന് സംസാരിച്ചു. എടക്കാട് കെ ബഷീര്‍, സി പ്രകാശന് സംസാരിച്ചു. പ്രതിഷേധം ഇന്നും തുടരും.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT