ഇന്ധനക്ഷാമമില്ല: ഐഒസി
BY Sumeera SMR6 Dec 2015 4:04 AM GMT
Sumeera SMR6 Dec 2015 4:04 AM GMT
ചെന്നൈ: ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ധനക്ഷാമമില്ലെന്നു ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി) അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാണ് ചെന്നൈയില്‍. ഇന്ധന വിതരണം മുടങ്ങിയതിനാലാണ് പെട്രോള്‍ പമ്പുകള്‍ അടച്ചതെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. നഗരത്തില്‍ ഇന്ധനക്ഷാമമില്ലെന്നും ആശങ്കപ്പെടാനില്ലെന്നും ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുടെയും പമ്പ് ജീവനക്കാരുടെയും ലഭ്യത ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരിക്കുകയാണ്. പ്രളയം കണക്കിലെടുത്ത് തൃശ്ശിനാപള്ളി, ചിറ്റൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ധനം കൊണ്ടുവരുന്നതെന്ന് കമ്പനി പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT