ഇന്ത്യ-2047 പ്രൊജക്ട് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്യുന്ന ഇന്ത്യ-2047 പ്രൊജക്ടിന്റെ വെബ്‌സൈറ്റ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ആധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ സ്വതന്ത്ര ഇന്ത്യയുടെ നൂറ്റാണ്ട് പൂര്‍ത്തീകരണത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്യുന്ന കര്‍മ പദ്ധതികളാണ് ഇന്ത്യ-2047 പ്രൊജക്ട്. ംംം.ശിറശമ100്യലമൃ.െരീാ എന്നതാണ് വെബ് അഡ്രസ്
സര്‍ക്കാര്‍ സംവിധാനവുമായി സഹകരിച്ച് പിന്നാക്കവിഭാഗങ്ങളുടെ ഭരണ പ്രാതിനിധ്യം, വിദ്യാഭ്യാസ- സാമ്പത്തിക മേഖലകളിലെ ഉന്നമനം, ആരോഗ്യ സംരക്ഷണം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികളാണ് ഫൗണ്ടേഷന്‍ മുന്നോട്ടുവയ്ക്കുന്നത്. എക്‌സിക്യൂട്ടിവ് സെക്രട്ടറി മുഹമ്മദ് റാഫി, മാര്‍ക്കറ്റിങ് ആന്റ് റിലേഷന്‍ ഇന്‍ചാര്‍ജ് അഹ്മദ് കുട്ടി സംസാരിച്ചു
Next Story

RELATED STORIES

Share it