ഇന്ത്യ രാമന്റെയും കൃഷ്ണന്റെയും രാജ്യമാണെന്ന് മോഡി പറയണം: ശങ്കരാചാര്യ സ്വരൂപാനന്ദ
BY swapna en12 Dec 2015 9:53 AM GMT
X
swapna en12 Dec 2015 9:53 AM GMT
ഇന്‍ഡോര്‍;ഇന്ത്യ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും രാജ്യമാണെന്ന് മോഡി പറയേണ്ടിയിരുന്നുവെന്ന് ദ്വാരകപീഡിലെ സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ഇന്ത്യ ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും രാജ്യമാണെന്നാണ്് മോഡി തന്റെ ലണ്ടന്‍ സന്ദര്‍ശനവേളയില്‍ പറഞ്ഞത്. രാജ്യത്ത് അസഹിഷ്ണുതാ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി അത്തരത്തില്‍ പ്രസ്താവന നടത്തിയതെന്നും സ്വാമി ഒരു ദേശീയ ചാനലിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
മോഡിയുടെ ഭരണം മികച്ചതാണ്. ബീഫ് നിരോധനം, ഏക സിവില്‍ കോഡ് എന്നിവ ഉടന്‍ നടപ്പാക്കണം. രാജ്യത്തെ ശ്രീരാമ ഭക്തര്‍ ഒത്തൊരുമിച്ച് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം. രാജ്യത്തെ എല്ലാ വിധ സംവരണങ്ങളും നിര്‍ത്തലാക്കണം. യോഗ്യതയ്ക്കനുസരിച്ച് മാത്രമാവണം നിയമനങ്ങള്‍.സായ് ബാബയെ ആധരിക്കുന്നത് സനാതന ധര്മ്മത്തിന് എതിരാണെന്ന തന്റെ വാദത്തില്‍ ഉറച്ചു നില്ക്കുന്നു. കേന്ദ്ര ഭരണത്തിനെതിരായും രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്നും ചൂണ്ടികാണിച്ച് എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരിച്ചേല്പ്പിക്കുന്ന നടപടികള്‍ തെറ്റാണെന്നും സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT