ഇന്ത്യ-മാലദ്വീപ്; അഫ്ഗാന്‍- ശ്രീലങ്ക സെമി

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ലൈനപ്പായി. വ്യാഴാഴ്ച നടക്കുന്ന ഒന്നാം സെമി ഫൈനലില്‍ ആതിഥേയരായ ഇന്ത്യ മാലദ്വീപിനെയും രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാനിസ്താന്‍ ശ്രീലങ്കയെയും എതിരിടും. ജനുവരി മൂന്നിനാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം.
ഇന്നലെ ഗ്രൂപ്പ് ബിയിലെ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള മല്‍സരത്തില്‍ അഫ്ഗാന്‍ 4-1ന് മാലദ്വീപിനെ തകര്‍ക്കുകയായിരുന്നു. ഗ്രൂപ്പ് ബിയിലെ അപ്രസക്തമായ മറ്റൊരു മല്‍സരത്തില്‍ ബംഗ്ലാദേശ് 3-0ന് ഭൂട്ടാനെ പരാജയപ്പെടുത്തി. ഇരൂ ടീമും നേരത്തെ തന്നെ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു.
Next Story

RELATED STORIES

Share it