ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച അടുത്ത മാസം ഡല്‍ഹിയില്‍

ഇസ്‌ലാമാബാദ്: നടക്കാനിരിക്കുന്ന ഇന്ത്യ-പാക് സമഗ്ര ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രൂപപ്പെടുത്താന്‍ ഇരുരാജ്യങ്ങളിലെയും വിദേശ സെക്രട്ടറിമാര്‍ അടുത്ത മാസം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പാക് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന 'ഏഷ്യയുടെ ഹൃദയ' സമ്മേളനത്തിന്റെയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയുടെയും സംക്ഷിപ്ത വിവരണവും അസീസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കശ്മീര്‍ അടക്കമുള്ള എല്ലാ വിഷയങ്ങളും ഇരുരാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭീകരതയെക്കുറിച്ച് ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചയും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it