ഇന്ത്യ-പാക് പോരാട്ടം കൊല്‍ക്കത്തയില്‍

മുംബൈ: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിന്റെ വേദി മാറ്റി. ഈ മാസം 19ന് ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്നു മല്‍സരം അന്നേ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലേക്കാണ് മാറ്റിയത്.
താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ആശങ്ക ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഐസിസി വേദി മാറ്റാന്‍ തീരുമാനിച്ചത്. ഇന്ത്യ-പാക് മല്‍സരത്തിന് മതിയായ സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ധര്‍മശാലയില്‍ ഇന്ത്യ-പാക് മല്‍സരത്തിന്റെ ടിക്കറ്റ് എടുത്തവര്‍ക്ക് ഒന്നുകില്‍ പണം തിരികെ വാങ്ങുകയോ അല്ലെങ്കില്‍ കൊല്‍ക്കത്ത മല്‍സരത്തിനായി ട്രാന്‍സഫര്‍ ചെയ്യുകയോ ആവാമെന്ന് ഐസിസി സിഇഒ ഡേവ് റിച്ചാഡ്‌സണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it