ഇന്ത്യ ക്കകത്ത് രണ്ടു രാഷ്ട്രമുണ്ട്; ഒന്ന് അധഃസ്ഥിതരുടേത്: കെ ഇ എന്‍

കോഴിക്കോട്: ഇന്ത്യക്കകത്തു തന്നെ ഇപ്പോഴും രണ്ടു രാഷ്ട്രങ്ങളാണുള്ളതെന്നും അതില്‍ ഒന്ന് ഒൗപചാരിക രാഷ്ട്രവും മറ്റൊന്ന് ഇന്നും ജനങ്ങളായി ആരും അംഗീകരിക്കാത്ത അധഃസ്ഥിതരുടേതുമാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ പൗരത്വവും പൂര്‍ണമല്ല. ചിലര്‍ അര്‍ധ പൗരന്മാരും മറ്റു ചിലര്‍ പൗരത്വം ആഡംബരമായി കൊണ്ടുനടക്കുന്നവരുമാണ്. ഇവിടെ മ്ലേച്ഛന്മാര്‍ പൂര്‍ണ പൗരനല്ലെന്നും അദ്ദേഹം ആരോപിച്ചു. വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയിലെ അസഹിഷ്ണുതയ്‌ക്കെതിരേ ചിത്രകാരന്മാരുടെ 'ചിത്രകലാപമായി' മാറിയ സര്‍ഗാത്മക സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയോട് സഹിഷ്ണുതയില്ലെന്നു പ്രഖ്യാപിച്ച പ്രമുഖ ചിത്രകാരന്മാരുടെ സ്വന്തം രചനകളുമായി ദിശ സാംസ്‌കാരിക വേദിയാണ് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ ആര്‍ട്ടിസ്റ്റ് ്/ െഫാഷിസ്റ്റ് പെയിന്റിങ്-കാര്‍ട്ടൂണ്‍ പ്രദര്‍ശനമൊരുക്കിയത്.
ദിശ പ്രസിഡന്റ് ജമാല്‍ കൊച്ചങ്ങാടി അധ്യക്ഷത വഹിച്ചു. അസഹിഷ്ണുതയുടെ കണക്കെടുപ്പുകളോട് കണക്കു തീര്‍ക്കണം. മേല്‍ക്കോയ്മ നിലനിര്‍ത്തിക്കൊണ്ട് നമ്പൂതിരിക്കും നായാടിക്കും ഐക്യപ്പെടാനാവില്ല. അസഹിഷ്ണുതയില്‍ കഴിയുന്ന ഇന്ത്യന്‍ ജീവിതം പരിശോധിക്കേണ്ട സമയമാണിത്-കെ ഇ എന്‍ ഓര്‍മിപ്പിച്ചു. ഏക മര്‍ദ്ദക സംവിധാനമാണ് ജാതിവ്യവസ്ഥ. 2014നു ശേഷമുള്ള ഇന്ത്യയില്‍ വന്ന മാറ്റം ഇന്ത്യയിലെ ഫാഷിസം 1947 ആഗസ്ത് 15നു ശേഷമുള്ളതല്ല-ഇന്നത്തെ അസഹിഷ്ണുതയുടെ അടിസ്ഥാന സ്രോതസ്സ് രാഷ്ട്ര വ്യവസ്ഥകളുമായി ബന്ധപ്പെട്ടതല്ല. അത് ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെന്നും കെ ഇ എന്‍ പറഞ്ഞു. ഒ പി സുരേഷ്, മുജീബ് റഹ്മാന്‍, ചിത്രകാരി കബിത മുഖോപാധ്യായ സംസാരിച്ചു.
Next Story

RELATED STORIES

Share it