ഇന്ത്യ ഓപണ്‍: ശ്രീകാന്ത് പുറത്ത്; സെയ്‌നയ്ക്കു ജയം

ന്യൂഡല്‍ഹി: ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷവിഭാഗത്തില്‍ ആതിഥേയരുടെ കിരീടപ്രതീക്ഷയായ കെ ശ്രീകാന്ത് ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. എന്നാല്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ ഇന്ത്യന്‍ സൂപ്പര്‍ താരം സെയ്‌ന നെഹ്‌വാള്‍ ജയത്തോടെ തുടങ്ങി.
ലോക റാങ്കിങില്‍ ഏഴാംസ്ഥാനത്തുള്ള ചൈനയുടെ ടിയാന്‍ ഹുവെയോടാണ് ശ്രീകാന്ത് തോല്‍വി സമ്മതിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റില്‍ ശ്രീകാന്ത് തിരിച്ചടിച്ചെങ്കിലും നിര്‍ണായകമായ മൂന്നാംസെറ്റ് എതിരാളി കൈക്കലാക്കി. സ്‌കോര്‍: 13-21, 21-17, 22-24. എന്നാല്‍ നാട്ടുകാരിയായ തന്‍വി ലാദിനെതിരേ അനായാസമായിരുന്നു സെയ്‌നയുടെ വിജയം. 21-8, 21-8നാണ് സെയ്‌ന എതിരാളിയെ തുരത്തിയത്.
Next Story

RELATED STORIES

Share it