Flash News

ഇന്ത്യ-ഇസ്രായേല്‍ സംയുക്ത മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ ഇസ്രായേലിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഒഡീഷാ തീരത്ത് നിന്ന് വിജയകരമായി വിക്ഷേപിച്ചു. ബാലസൂര്‍ ജില്ലയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റെഞ്ചില്‍ നിന്നാണ് ഉപരിതലത്തില്‍ നിന്നും ആകാശത്തേയ്ക്ക് തൊടുക്കാവുന്ന മിസൈലിന്റെ വിക്ഷേപണം നടന്നത്. റഡാര്‍ സംവിധനത്തിലൂടെ നിയന്ത്രിച്ച മിസൈല്‍ ലക്ഷ്യം കണ്ടു. ഇസ്രായേലിന്റെ ഏറോസ്‌പെയിസ് ഇന്‍ഡസ്ട്രീസും, ഇന്ത്യയുടെ ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനും സംയുക്തമായിട്ടാണ് മിസൈല്‍ നിര്‍മ്മിച്ചത്.
Next Story

RELATED STORIES

Share it