ഇന്ത്യ ഇലവന്‍-ദക്ഷിണാഫ്രിക്ക മല്‍സരം സമനിലയില്‍

മുംബൈ: ദക്ഷിണാഫ്രിക്കയും ഇന്ത്യന്‍ ഇലവനും തമ്മിലുള്ള ദ്വിദിന ക്രിക്കറ്റ് മല്‍സരം സമനിലയില്‍ കലാശിച്ചു. ഇന്ത്യന്‍ ഇലവന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 296നു മറുപടിയില്‍ ദക്ഷിണാഫ്രിക്ക ഇന്നലെ 302ന് പുറത്തായി. എബി ഡിവില്ലിയേഴ്‌സിന്റെ (112) സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. ഡെയ്ന്‍ വിലാസാണ് (54) മറ്റൊരു സ്‌കോറര്‍. ക്യാപ്റ്റന്‍ ഹാഷിം അംല (1), ഫഫ് ഡു പ്ലെസിസ് (4) എന്നിവര്‍ക്കു തിളങ്ങാനായില്ല.
ശര്‍ദുല്‍ താക്കൂര്‍ ഇന്ത്യന്‍ ഇലവനായി നാലു വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവിനും ജയന്ത് യാദവിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
ആറു റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇന്ത്യന്‍ ഇലവന്‍ വിക്കറ്റ് പോവാതെ 92 റണ്‍സെടുത്തു നില്‍ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു.
Next Story

RELATED STORIES

Share it