ഇന്ത്യ-ആസ്‌ത്രേലിയ ഏകദിന പരമ്പര; ഓസീസ് ചലഞ്ച് ഇന്നുമുതല്‍

പെര്‍ത്ത്: നാട്ടില്‍ നടക്കാനിരിക്കുന്ന ട്വന്റി ലോകകപ്പിനു ടീം ഇന്ത്യയുടെ ഒരുക്കങ്ങള്‍ എത്രത്തോളമായെന്ന് ഇനിയറിയാം. ലോകകപ്പിനു മുമ്പുള്ള തയ്യാറെടുപ്പെന്നു വിലയിരുത്താവുന്ന ഇന്ത്യയുടെ ഓസീസ് ചലഞ്ചിനു ഇന്നു തുടക്കമാവും. ആസ്‌ത്രേലിയക്കെതിരേ അവരുടെ മണ്ണില്‍ മഹേന്ദ്രസിങ് ധോണിയും സംഘവും പോരാട്ടത്തിനു കച്ചമുറുക്കുകയാണ്. അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരമാണ് ഇന്നു പെര്‍ത്തില്‍ അരങ്ങേറുന്നത്. ഏകദിനത്തിനു ശേഷം മൂന്നു ട്വന്റികളി ലും ഇരുടീമും മുഖാമുഖം വരുന്നുണ്ട്.
ആദ്യ ഏകദിനത്തിനു മുന്നോടിയായി കളിച്ച രണ്ടു സന്നാഹമല്‍സരങ്ങളിലും മിന്നുന്ന ജയം നേടിയ ഇന്ത്യ ഓസീസു മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. രണ്ടു സന്നാഹങ്ങളി ലും വെസ്റ്റേണ്‍ ആസ്‌ത്രേലിയയെയാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ആദ്യമായി നടന്ന ട്വന്റിയില്‍ 74 റണ്‍സിനും പിന്നീടു നടന്ന ഏകദിനത്തില്‍ 64 റണ്‍സിനും ഇന്ത്യ ആതിഥേയരെ തോല്‍പ്പിക്കുകയായിരുന്നു. 2016ല്‍ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മല്‍സരമാണ് ഇന്നത്തേത്. അതുകൊണ്ടു തന്നെ ജയത്തോടെ പുതുവ ര്‍ഷത്തിനു തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണിയുടെ നീലപ്പട.
സ്റ്റാര്‍ക്കും ജോണ്‍സനുമില്ല;
ഇന്ത്യക്ക് ആശ്വാസം
ഓസീസ് പേസാക്രമണത്തിന്റെ കുന്തമുനകളായ മിച്ചെല്‍ സ്റ്റാര്‍ക്കും മിച്ചെല്‍ ജോണ്‍സനും പരമ്പരയില്‍ കളിക്കുന്നില്ലെന്നത് ഇന്ത്യക്കു നല്‍കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. പരിക്കുമൂലമാണ് സ്റ്റാര്‍ക്ക് വിട്ടുനില്‍ക്കുന്നതെങ്കില്‍ ജോണ്‍സന്‍ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. ഇരുവരുടെയും അഭാവത്തില്‍ ജോഷ് ഹാസ്ല്‍വുഡ്, ജോണ്‍ പാരി സ്, സ്‌കോട്ട് ബോളന്‍ഡ്, ജെയിംസ് ഫോക്‌ന ര്‍ എന്നിവരാണ് പേസ് വിഭാഗം കൈകാര്യം ചെയ്യുക.
സ്വന്തം ടീമിന്റെ ബൗളിങിനെക്കുറിച്ച് ധോണിക്കും അ ല്‍പ്പം ആശങ്കയുണ്ട്. പരമ്പരയ്ക്കായി ടീമിനൊപ്പം ഓസീസിലെത്തിയ പേസര്‍ മുഹമ്മദ് ഷമി ആദ്യ മല്‍സരത്തിനു മുമ്പു തന്നെ പരിക്കേറ്റ് നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു. പകരം ഭുവനേശ്വ ര്‍ കുമാറാണ് ടീമിലെത്തിയ ത്. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് കഴിഞ്ഞ രണ്ടു സന്നാഹങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. ഇന്ന് അദ്ദേഹത്തെ കളിപ്പിക്കുമോയെന്ന കാര്യം സംശയത്തിലാണ്.
പുതുമുഖവും ഇടംകൈന്‍ പേസറുമായ ബരീന്ദര്‍ ശരണ്‍ ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാനിടയുണ്ട്. കഴിഞ്ഞ രണ്ടു സന്നാഹങ്ങളിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു. ശരണിനൊപ്പം ഉമേഷ് യാദവും ഇശാന്തും പേസ് കൈകാര്യം ചെയ്യുമെന്നാണ് സൂചന. സ്പിന്‍ വിഭാഗം ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും കീഴിലാവുമെന്നുറപ്പാണ്.
ബാറ്റിങില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരാനിടയില്ല. ആറാം നമ്പറില്‍ മനീഷ് പാണ്ഡെയോ ഗുര്‍കീരത് സിങോ കളിക്കാനിടയുണ്ട്.
റാങ്ക് കാക്കാന്‍ ഇന്ത്യക്ക് ഒന്നില്‍
ജയിച്ചാല്‍ മതി
ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യക്ക് ഇതു നിലനിര്‍ത്താന്‍ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ഒരു കളി മാത്രം ജയിച്ചാല്‍ മതി. എന്നാല്‍ നിലവില്‍ ഒന്നാംറാങ്കിലുള്ള ഓസീസിന് ഇന്ത്യ പരമ്പര തൂത്തുവാരിയാലും സ്ഥാനം നഷ്ടമാവില്ല. ഒരു പോയിന്റിന്റെ ലീഡില്‍ കംഗാരുക്കള്‍ക്ക് തലപ്പത്തു തുടരാം.
Next Story

RELATED STORIES

Share it